Wednesday, 22 February 2012

ഇടശ്ശേരി ഗോവിന്ദൻ നായർ

ഇടശ്ശേരി ഗോവിന്ദൻ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളകവിതയിൽ കാല്പനികതയിൽ നിന്നുള്ള വഴിപിരിയലിനു് തുടക്കം കുറിച്ച കവിയും നാടകകൃത്തുമാണ് ഇടശ്ശേരി ഗോവിന്ദൻ നായർ (ഡിസംബർ 23, 1906 - ഒക്ടോബർ 16, 1974). പൂതപ്പാട്ട്‌, കാവിലെപ്പാട്ട്, പുത്തൻകലവും അരിവാളും, ബുദ്ധനും നരിയും ഞാനും എന്നീ കവിതയിലൂടെ വ്യത്യസ്തമായ ഭാവുകത്വം പ്രകടമാക്കി.

 ജീവിതരേഖ

ഇടശ്ശേരി ഗോവിന്ദൻ നായർ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത്‌ 1906-ൽ ഡിസംബർ 23-നു ജനിച്ചു. കാവിലെപ്പാട്ട്‌ എന്ന കവിതക്ക്‌ 1970-ൽ കേരള സാഹിത്യ അക്കാദമി അവാർഡ്‌ ലഭിക്കുകയുണ്ടായി.1974 ഒക്ടോബർ 16-നു സ്വവസതിയിൽ വച്ച്‌ ദിവംഗതനായി.

പ്രധാന കൃതികൾ

കവിതകൾ

  • പുത്തൻ കലവും അരിവാളും (1951)
  • കാവിലെപ്പാട്ട്‌ (1966)
  • പൂതപ്പാട്ട്‌
  • കറുത്ത ചെട്ടിച്ചികൾ
  • ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ (1966)
  • ഒരു പിടി നെല്ലിക്ക (1968)
  • അന്തിത്തിരി (1977)
  • അംബാടിയിലേക്കു വീണ്ടും
  • ഹനൂമൽ സേവ തുഞ്ചൻ പറമ്പിൽ
  • ഞെടിയില്‌ പടരാത്ത മുല്ല
  • ഇസ്ലാമിലെ വന്മല
  • നെല്ലുകുത്തുകാരി പാറുവിന്റെ കഥ

 നാടകം

  • കൂട്ടുകൃഷി (1950)
  • കളിയും ചിരിയും (1954)
  • എണ്ണിച്ചുട്ട അപ്പം (1957)

ഇടശ്ശേരി പുരസ്കാരം

ഇടശ്ശേരി സ്മാരക സമിതി ഏർപ്പെടുത്തിയ അവാർഡ് 10,000 രൂപയും പ്രശസ്തിഫലകവുമടങ്ങിയതാണ് ഇടശ്ശേരി പുരസ്കാരം

ഉള്ളൂർ എസ്. പരമേശ്വരയ്യർ



ഉള്ളൂർ എസ്. പരമേശ്വരയ്യർ

 
ഉള്ളൂർ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഉള്ളൂർ (വിവക്ഷകൾ) എന്ന താൾ കാണുക.ഉള്ളൂർ (വിവക്ഷകൾ)
റാവു സാഹിബ് മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ
ജനനം1877 6 ജൂൺ(1877-06-06)ചങ്ങനാശ്ശേരി, കേരളം
മരണം1949 ജൂൺ 15 (പ്രായം 72)
തൊഴിൽമഹാകവി,ഭാഷാ പണ്ഡിതൻ
ദേശീയത ഇന്ത്യ
പ്രധാനപ്പെട്ട കൃതികൾഉമാകേരളം
മലയാള ഭാഷയിലെ പ്രമുഖ കവിയും പണ്ഡിതനുമായിരുന്ന റാവു സാഹിബ് മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ (1877 ജൂൺ 06 - ജൂൺ 15, 1949.) ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ താമരശേരി ഇല്ലത്താണ് ജനിച്ചത്. പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു. അദ്ദേഹം ചങ്ങനാശ്ശേരിയിലെ സ്കൂൾ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മ. അദ്ദേഹം പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം തിരുവനന്തപുരത്തിനടുത്ത് ഉള്ളൂർ ഗ്രാമത്തിലേക്കു പിന്നീട് താമസം മാറുകയായിരുന്നു. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളസാഹിത്യത്തിലെ കാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച് ശ്രദ്ധേയരായി. സാഹിത്യ ചരിത്രത്തിൽ ഇവർ കവിത്രയം എന്നറിയപ്പെടുന്നു. കവി എന്നതിനു പുറമേ ചരിത്രകാരനായും, സർക്കാർ ഉദ്യോഗസ്ഥനായും ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഉള്ളടക്കം

ജീവിതരേഖ

ആധുനിക കവിത്രയം
മഹാകവി ഉള്ളൂരിന്റെ പ്രതിമ, പാളയം ലൈബ്രറിക്കുമുൻപിൽ
ചങ്ങനാശ്ശേരിയിൽ പെരുന്നയിൽ പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്താണ് പരമേശ്വരയ്യർ ജനിച്ചത്. പിതാവ് സുബ്രഹ്മണ്യ അയ്യർ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മ. പെരുന്നയിൽ തന്നെയാണ് ബാല്യകാലം ചെലവഴിച്ചത്.
അച്ഛന്റെ അകാലമരണത്തെത്തുടർന്ന് അമ്മയോടൊപ്പം തിരുവനന്തപുരത്തിനടുത്ത് ഉള്ളൂർ ഗ്രാമത്തിലേക്കു താമസം മാറി. പിതാവിന്റെ മരണം പരമേശ്വരന്റെ വിദ്യാഭ്യാസ മോഹങ്ങളിൽ കരിനിഴൽ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽ ചേർന്ന അദ്ദേഹം 1897തത്വശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി.
ബിരുദം നേടിയ ശേഷം തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കെ നിയമത്തിൽ ബിരുദവും മലയാളത്തിലും, തമിഴിലും ബിരുദാനന്തര ബിരുദവും നേടി.
തിരുവനന്തപുരം ഠൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാ വകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗിക സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം തിരുവതാംകൂറിലെ ഇൻ‌കം ടാക്സ് കമ്മീഷണറാ‍യി ഉയർന്നു. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.

 സാഹിത്യ ജീവിതം

കുട്ടിക്കാലം മുതൽക്കേ സാഹിത്യ വാസന പ്രകടിപ്പിച്ചിരുന്ന ഉള്ളൂർ ആധുനിക മലയാളസാഹിത്യത്തിലെ പ്രാതസ്മരണീയരായ കവിത്രയത്തിലൊരാളായി വിശേഷിക്കപ്പെടുന്നു.കഠിന സംസ്കൃതപദങ്ങൾ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി അക്കാലത്ത് അനുവാചകർക്ക് പഥ്യമായിരുന്നു. എങ്കിലും ഇക്കാൽത്ത് കേരള സാഹിത്യചരിത്രത്തിന്റെ കർത്താവ് എന്ന നിലയിലാവും പരിഗണിക്കപ്പെടുന്നത്

 ബഹുമതികൾ

  • 1937 ൽ തിരുവിതാം കൂർ രാജഭരണകൂടം ഉള്ളൂരിന്‌ മഹാകവി ബിരുദം സമ്മാനിച്ചു.
  • കൊച്ചി മഹാരാജാവ് കവിതിലകൻ പട്ടം സമ്മാനിച്ചു
  • കാശി വിദ്യാപീഠം സാഹിത്യ ഭൂഷൺ ബഹുമതിയും നൽകി ആദരിച്ചു

 പ്രധാന കൃതികൾ

 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ കർണ്ണഭൂഷണം എന്ന താളിലുണ്ട്.

തുഞ്ചത്തെഴുത്തച്ഛൻ

തുഞ്ചത്തെഴുത്തച്ഛൻ

 
തുഞ്ചൻ സ്മാരകം
 
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ എഴുത്തച്ഛൻ എന്ന താളിലുണ്ട്.
ആധുനിക മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എഴുത്തച്ഛന്റെ യഥാർത്ഥ നാമം രാമാനുജൻ എന്നും ചില വിദഗ്ദ്ധർ അഭിപ്രായപ്പെട്ടുകാണുന്നുണ്ട് [1]. ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിലെ തൃക്കണ്ടിയൂരിൽ ആയിരുന്നു കവിയുടെ ജനനം (ഇപ്പോൾ ഈ സ്ഥലം തുഞ്ചൻപറമ്പ് എന്നറിയപ്പെടുന്നു.) രാമാനുജൻ എഴുത്തച്ഛന്റെ ജീവചരിത്രം ഐതിഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണ്. അബ്രാഹ്മണനായിട്ടും വേദപഠനവും സംസ്കൃതപഠനവും തരമാക്കിയ രാമാനുജൻ എഴുത്തച്ഛൻ, നാനാദിക്കിലേക്കുള്ള ദേശാടനങ്ങൾക്കു ശേഷം തൃക്കണ്ടിയൂരിൽ താമസമാക്കി എന്നു കരുതപ്പെടുന്നു. എഴുത്തച്ഛൻ എന്നുള്ളത് ഒരു ജാതിപ്പേരല്ലെന്നും ഒരു സ്ഥാനപ്പേരാണെന്നും രാമാനുജൻ എഴുത്തച്ഛനു ശേഷം പിൻ‌തലമുറയിൽ പെട്ടവർ ഈ നാമം ജാതിപ്പേരായി ഉപയോഗിക്കുകയാണുണ്ടായതെന്നും കരുതുന്നു.[അവലംബം ആവശ്യമാണ്] കവിയുടെ കുടുംബപരമ്പരയിൽ ചിലരാണ് പെരിങ്ങോടിനടുത്തെ ആമക്കാവ് ക്ഷേത്രപരിസരത്ത് വസിച്ചുപോരുന്നതെന്നും വിശ്വാസങ്ങളുണ്ട്.

ഉള്ളടക്കം

 [മറയ്ക്കുക

ഐതിഹ്യം

പ്രാചീന കവിത്രയം
വാല്മീകി മഹർഷിയാൽ എഴുതപ്പെട്ട രാമായണത്തോട്‌ ഉപമിക്കുമ്പോൾ ആദ്ധ്യാത്മരാമായണം ഋഷിപ്രോക്തമല്ല എന്നാണ്‌ വിശ്വസിക്കപ്പെടുന്നത്‌ കാരണം വാല്മീകിരാമായണത്തിലും മറ്റും രാമൻ വിഷ്ണുവിന്റെ അവതാരമാണെങ്കിലും മഹാനായ ഒരു രാജാവായാണ്‌ ചിത്രീകരിക്കുന്നത്‌. എന്നാൽ ആദ്ധ്യാത്മാരാമായണമാകട്ടേ രാമൻ ഈശ്വരനാണെന്ന രീതിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. ഇതിനു കാരണമായി പറയുന്നത്‌ വിഷ്ണുഭക്തനായ ഒരു ബ്രാഹ്മണനാണ്‌ ഇത്‌ എഴുതിയത്‌ എന്നതാണ്‌. അദ്ദേഹം തന്റെ ആദ്ധ്യാത്മരാമായണം മറ്റുള്ളവരാൽ സ്വീകരിക്കപ്പെടാൻ കഴിവതും ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തു. എല്ലാ പണ്ഡിതരും അദ്ദേഹത്തെ പുച്ഛിച്ചു തള്ളി. അദ്ദേഹത്തിന്റെ വിഷമം കണ്ട ഒരു ഗന്ധർവൻ അദ്ദേഹത്തിന്‌ ഗോകർണ്ണത്തു വച്ച്‌ ഒരു തേജസ്വിയായ ബ്രാഹ്മണനും നാലു പട്ടികളും ശിവരാത്രി നാളിൽ വരുമെന്നു അദ്ദേഹത്തെ കണ്ട്‌ ഗ്രന്ഥം ഏൽപ്പിച്ചാൽ അതിന്‌ പ്രചാരം സിദ്ധിക്കുമെന്നും ഉപദേശിച്ചു. ബ്രാഹ്മണൻ അതുപോലെ തന്നെ പ്രവർത്തിച്ചു. എന്നാൽ ആ തേജസ്വിയായ ബ്രാഹ്മണൻ വേദവ്യാസനും പട്ടികൾ വേദങ്ങളും ആയിരുന്നു. അദ്ദേഹം ഗ്രന്ഥത്തെ അനുഗ്രഹിച്ചെങ്കിലും ഗന്ധർവനെ ശുദ്രനായി ജനിക്കാനുള്ള ശാപവും നൽകി. ആദ്ധ്യാത്മരാമായണം പ്രസിദ്ധമായി. പക്ഷേ ഗന്ധർവ്വൻ ശൂദ്രനായി ജനിക്കുകയും ചെയ്തു. അത്‌ തുഞ്ചത്ത്‌ എഴുത്തച്ഛനായിട്ടായിരുന്നു.[2] അതാണ്‌ അദ്ദേഹത്തിന്‌ രാമായണം കിളിപ്പാട്ട്‌ എഴുതാൻ ആദ്ധ്യാത്മരാമായണം തന്നെ സ്വീകരിക്കാനുണ്ടായ കാരണം എന്നും പറയപ്പെടുന്നു. ഈ ഐതിഹ്യത്തിൽ കഴമ്പില്ലെന്നും ശൂദ്രനായ എഴുത്തച്ഛനേയും ബ്രാഹ്മണ/ഉന്നതകുലവത്‌കരിക്കാനുള്ള ശ്രമമാണെന്നും വിശ്വസിക്കുന്നവരുമുണ്ട്‌.

 മലയാളഭാഷയുടെ പിതാവ്

എഴുത്തച്ഛനു മുമ്പും തെളിമലയാളത്തിൽ ചെറുശ്ശേരി നമ്പൂതിരി പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങൾ കേരളദേശത്ത് വന്നിരുനിട്ടും രാമാനുജൻ എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നമായും കരുതിപ്പോരുന്നു. രാമാനുജൻ എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തിൽ വരുത്തിയതെന്നു കരുതുന്നു. പ്രൊഫസർ കെ.പി.നാരായണപ്പിഷാരടി തുടങ്ങിയ ചരിത്രകാരന്മാരുടെ നിരീക്ഷണത്തിൽ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണ്. എഴുത്തച്ഛൻ എന്ന സ്ഥാനപ്പേര് ഒരു പക്ഷെ അദ്ദേഹം ഇപ്രകാരം വിദ്യപകർന്നു നൽകിയതിനു ബഹുമാനസൂചകമായി വിളിച്ചുപോന്നതുമാകാം.
എഴുത്തച്ഛന്റെ കാവ്യങ്ങൾ തെളിമലയാളത്തിലായിരുന്നില്ല, സംസ്കൃതം പദങ്ങൾ അദ്ദേഹം തന്റെ കാവ്യങ്ങളിൽ യഥേഷ്ടം ഉപയോഗിച്ചുകാണുന്നുണ്ട്. എന്നിരുന്നാലും കവനരീതിയിൽ നാടോടി ഈണങ്ങൾ ആവിഷ്കരിച്ചതിലൂടെ കവിത കുറേകൂടി ജനകീയമാക്കുകയായിരുന്നു എഴുത്തച്ഛൻ. അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന ഭക്തിപ്രസ്ഥാനം ഈ ഒരു കർമ്മത്തിൽ അദ്ദേഹത്തിനു സഹായകരമായി വർത്തിക്കുകയും ചെയ്തിരിക്കാം. കിളിപ്പാട്ട് എന്ന കാവ്യരചനാരീതിയായിരുന്നു എഴുത്തച്ഛൻ ആവിഷ്കരിച്ചത്. കിളിയെകൊണ്ട് കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിക്കുന്ന ഭാരതത്തിലെ ഇതിഹാസങ്ങൾ കുറേകൂടി ജനങ്ങൾക്ക് സ്വീകാര്യമായി എന്നു വേണം കരുതുവാൻ. മലയാളഭാഷയ്ക്ക് അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും, സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയിൽ ഇതിഹാസങ്ങളുടെ സാരാംശം വർണ്ണിച്ച് ഭാഷാകവിതകൾക്കു ജനഹൃദയങ്ങളിൽ ഇടംവരുത്തുവാൻ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛനു സാധ്യമായത്. സ്തുത്യർഹമായ ഈ സേവനങ്ങൾ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതിൽ പ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്ഠ്യേന രാമാനുജൻ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നു.

എഴുത്തച്ഛന്റെ കൃതികൾ

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, മഹാഭാരതം കിളിപ്പാട്ട് എന്നീ സാമാന്യം വലുതായ കിളിപ്പാട്ട് രചനകൾ രാമാനുജൻ എഴുത്തച്ഛന്റേതായിട്ടുണ്ട്. പ്രസ്തുതകൃതികളാകട്ടെ യഥാക്രമം ഭാരതത്തിലെ ഇതിഹാസകാവ്യങ്ങളായ വാല്മീകി രാമായണം, വ്യാസഭാരതം എന്നിവയുടെ സ്വതന്ത്രപരിഭാഷകളായിരുന്നു. ഈ രണ്ടു കൃതികൾക്ക് പുറമേ ഇരുപത്തിനാലു വൃത്തം, ഹരിനാമകീർത്തനം, ഭാഗവതം കിളിപ്പാട്ട് എന്നീ ചെറിയ കാവ്യങ്ങളും എഴുത്തച്ഛന്റേതായിട്ടുണ്ടെന്നു കരുതപ്പെടുന്നു. ഭാഗവതം കിളിപ്പാട്ടിലാകട്ടെ ദശമസ്കന്ധത്തിൽ മാത്രമേ എഴുത്തച്ഛന്റെ ശൈലി ദൃശ്യമായിട്ടുള്ളൂ, ഈ കൃതിയുടെ രചയിതാവിന്റെ കാര്യത്തിൽ ഇപ്പോഴും അഭ്യൂഹങ്ങൾ തുടരുന്നുണ്ട്. ആത്യന്തികമായി ഭക്തകവിയായിരുന്നുവെങ്കിലും ഏതാനും ചില കീർത്തനങ്ങൾ എഴുതുന്നതിലുപരിയായി എഴുത്തച്ഛന്റെ കാവ്യസപര്യ നിലനിന്നിരുന്നു. ഇതിഹാസങ്ങളുടെ സാരാംശങ്ങൾ ജനഹൃദയങ്ങളിലേക്ക് പകർന്നു നൽകുന്നതിലായിരുന്നു എഴുത്തച്ഛന്റെ കാവ്യനീതി.
അദ്ധ്യാത്മരാമായണം, അയോദ്ധ്യാകാണ്ഡം - ശ്രീരാമൻ ലക്ഷ്മണനുപദേശിക്കുന്നത്:
മാതാപിതൃഭ്രാതൃമിത്രസഖികളെ
ക്രോധം നിമിത്തം ഹനിക്കുന്നിതു പുമാൻ
ക്രോധം മൂലം മനസ്താപമുണ്ടായ് വരും
ക്രോധമൂലം നൃണാം സംസാരബന്ധനം
ക്രോധമല്ലോ നിജധർമ്മക്ഷയകരം
ക്രോധം പരിത്യജിക്കേണം ബുധജനം
ക്രോധമല്ലോ യമനായതു നിർണ്ണയം
വൈതരണ്യാഖ്യയാവുന്നതു തൃഷ്ണയും
സന്തോഷമാകുന്നതു നന്ദനം വനം...
ഭാരതത്തിൽ അതിശ്രേഷ്ഠമായി കരുതപ്പെടുന്ന ഇതിഹാസങ്ങളുടെ കേവലം തർജ്ജമകളായിരുന്നില്ല എഴുത്തച്ഛന്റെ രാമായണവും, മഹാഭാരതവും. കാവ്യരചനയുടെ പല ഘട്ടങ്ങളിലും യഥാർത്ഥ കൃതികളിലെ ആഖ്യാനങ്ങൾ ചുരുക്കിപ്പറയുവാനും സംഭവങ്ങൾക്കും സന്ദർഭങ്ങൾക്കും സ്വന്തമായി ആഖ്യാനങ്ങൾ എഴുതിച്ചേർക്കുവാനും എഴുത്തച്ഛൻ സ്വാതന്ത്ര്യം എടുത്തുകാണുന്നുണ്ട്. കേരളത്തിൽ അന്നു നിലനിന്നിരുന്ന ഭക്തിപ്രസ്ഥാനവുമായും ജനജീവിതവുമായും സ്വരൈക്യം ലഭിക്കുവാൻ ഈ സ്വാതന്ത്ര്യം അദ്ദേഹം സൗകര്യപൂർവ്വം വിനിയോഗിക്കുകയും ചെയ്തിരിക്കുന്നു.
ആരണ്യകാണ്ഡം - സീതാപഹരണവേളയിൽ മാരീചനിഗ്രഹം കഴിച്ചുവരുന്ന രാമൻ, ലക്ഷ്മണനെ ദൂരെപ്പാർത്തു അവതാരലക്ഷ്യം മറച്ചുവയ്ക്കുന്ന രംഗം:
ലക്ഷ്‌മണൻ വരുന്നതു കണ്ടു രാഘവൻതാനു-
മുൾക്കാമ്പിൽ നിരൂപിച്ചു കൽപിച്ചു കരണീയം.
"ലക്ഷ്മണനേതുമറിഞ്ഞീലല്ലോ പരമാർത്ഥ-
മിക്കാലമിവനേയും വഞ്ചിക്കെന്നതേവരൂ.
രക്ഷോനായകൻ കൊണ്ടുപോയതു മായാസീതാ-
ലക്ഷ്‌മീദേവിയെയുണ്ടോ മറ്റാർക്കും ലഭിക്കുന്നു?
അഗ്നിമണ്ഡലത്തിങ്കൽ വാഴുന്ന സീതതന്നെ
ലക്ഷ്മണനറിഞ്ഞാലിക്കാര്യവും വന്നുകൂടാ.
ദുഃഖിച്ചുകൊളളൂ ഞാനും പ്രാകൃതനെന്നപോലെ
മൈക്കണ്ണിതന്നെത്തിരഞ്ഞാശു പോയ്‌ ചെല്ലാമല്ലോ
രക്ഷോനായകനുടെ രാജ്യത്തി,ലെന്നാൽ പിന്നെ-
ത്തൽക്കുലത്തോടുംകൂടെ രാവണൻതന്നെക്കൊന്നാൽ
അഗ്നിമണ്ഡലേ വാഴും സീതയെസ്സത്യവ്യാജാൽ
കൈക്കൊണ്ടുപോകാമയോദ്ധ്യയ്‌ക്കു വൈകാതെ, പിന്നെ
അക്ഷയധർമ്മമോടു രാജ്യത്തെ വഴിപോലെ
രക്ഷിച്ചു കിഞ്ചിൽ കാലം ഭൂമിയിൽ വസിച്ചീടാം.
പുഷ്‌കരോൽഭവനിത്ഥം പ്രാർത്ഥിക്കനിമിത്തമാ-
യർക്കവംശത്തിങ്കൽ ഞാൻ മർത്ത്യനായ്പിറന്നതും.
മായാമാനുഷനാകുമെന്നുടെ ചരിതവും
മായാവൈഭവങ്ങളും കേൾക്കയും ചൊല്ലുകയും
ഭക്തിമാർഗ്ഗേണ ചെയ്യും മർത്ത്യനപ്രയാസേന
മുക്തിയും സിദ്ധിച്ചീടുമില്ല സംശയമേതും.
ആകയാലിവനേയും വഞ്ചിച്ചു ദുഃഖിപ്പു ഞാൻ
പ്രാകൃതപുരുഷനെപ്പോലെ"യെന്നകതാരിൽ
നിർണ്ണയിച്ചവരജനോടരുൾചെയ്തീടിനാൻ
വാല്മീകി രാമായണത്തിൽ ഇത്തരമൊരു വർണ്ണന കാണില്ല, സീതയെ കുറിച്ച് വ്യാകുലപ്പെടുന്ന രാമനെയാണ് കാണാനാകുക. മൂലകൃതിയായ വാല്മീകി രാമാ‍യണത്തിൽ രാമൻ ദൈവികപരിവേഷങ്ങളില്ലാത്ത മനുഷ്യരൂപനാണെങ്കിൽ എഴുത്തച്ഛന്റെ രാമായണത്തിൽ, രാമൻ ത്രികാലങ്ങൾ അറിയുന്നവനും തന്റെ ദൈവികവും ധാർമികവുമായ ധർമ്മങ്ങളെ കുറിച്ച് ഉത്തമബോധ്യമുള്ളവനുമാണ്.
രാമായണം എഴുതുവാൻ എഴുത്തച്ഛൻ തിരഞ്ഞെടുത്തിരിക്കുന്ന വൃത്തങ്ങളും ശ്രദ്ധേയമാണ്. ദ്രാവിഡനാടോടിഗാനങ്ങളിൽ നിന്നും, ആര്യാവർത്തികളുടെ സംസ്കൃതം ചന്ദസ്സുകളിൽ നിന്നും വ്യത്യസ്തമായി പ്രാചീനദ്രാവിഡ കവനരീതിയാണ് എഴുത്തച്ഛൻ അവലംബിച്ചിരിക്കുന്നത്. കഥാഗതിയുടെ അനുക്രമമനുസരിച്ച് ആഖ്യാനത്തിൽ താളബോധം വരുത്തുവാനെന്നോളം ഓരോ കാണ്ഡങ്ങൾക്കും അനുയോജ്യമായ വൃത്തങ്ങളാണ് എഴുത്തച്ഛൻ ഉപയോഗിച്ചിരിക്കുന്നത്. ബാലകാണ്ഡത്തിലും ആരണ്യകാണ്ഡത്തിലും കേക വൃത്തമാണെങ്കിൽ അയോദ്ധ്യാകാണ്ഡത്തിനും യുദ്ധകാണ്ഡത്തിനും കാകളിയും ഇടയിൽ സുന്ദരകാണ്ഡത്തിനുമാത്രമായി കളകാഞ്ചിയും ഉപയോഗിച്ചിരിക്കുന്നു. പാരായണത്തിൽ ആസ്വാദ്യമായ താളം വരുത്തുവാൻ ഇത്തരം പ്രയോഗത്തിലൂടെ എഴുത്തച്ഛനു സാധിച്ചിരുന്നു.
എഴുത്തച്ഛന്റെ കൃതികൾ അവയുടെ കാവ്യമൂല്യങ്ങൾക്കപ്പുറം സാംസ്കാരികപരിച്ഛേദങ്ങൾക്ക് പ്രശസ്തമാവുകയാണുണ്ടായത്. മലയാളഭാഷയുടെ സംശ്ലേഷകൻ എന്നതിലുപരി എഴുത്തച്ഛനു സാംസ്കാരികനായകന്റെ പരിവേഷം നൽകുവാനും അദ്ദേഹത്തിന്റെ കാവ്യങ്ങൾക്കായിരുന്നു.

 വിശകലനം

പൊതുവെ ഭക്തകവികളെ കുറിച്ചുള്ള വിമർശനങ്ങൾ എഴുത്തച്ഛന്റെ കവിതകളെ കുറിച്ചും നിരൂപകർ പരാമർശിച്ചുകാണുവാറുണ്ട്. അതിലൊന്നു രാമനെയോ കൃഷ്ണനെയോ കുറിച്ചുള്ള വർണ്ണനകളിൽ (പൊതുവെ ദേവരെ കുറിച്ചുള്ള വർണ്ണനകളിൽ) അത്യധികം വിശേഷണരൂപങ്ങളും അലങ്കാരവാക്കുകളും പ്രയോഗിക്കുന്നതിനെ കുറിച്ചാണ:
രാഘവം പ്രണതാർത്തിഹാരിണം ഘൃണാകരം
രാകേന്ദുമുഖം ഭവഭഞ്ജനം ഭയഹരം.
ഇന്ദിരാരമണമിന്ദീവരദളശ്യാമ-
മിന്ദ്രാദിവൃന്ദാരകവൃന്ദവന്ദിതപദം
സുന്ദരം സുകുമാരം സുകൃതിജനമനോ-
മന്ദിരം രാമചന്ദ്രം ജഗതാമഭിരാമം
എന്നാണ് അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ ആരണ്യകാണ്ഡത്തിലെ "വിരാധവധം" എന്ന ഭാഗത്തിൽ ശ്രീരാമനെ കവി പ്രകീർത്തിക്കുന്നത്.
എങ്കിലും ശ്രദ്ധേയമായ വസ്തുതയെന്തെന്നാൽ ഭക്തിപ്രസ്ഥാനത്തിനോടുള്ള സ്വകാര്യവും തീക്ഷ്ണവുമായുള്ള അനുഭാവം എഴുത്തച്ഛന്റെ വരികളുടെ കാവ്യാത്മകത കെടുത്തുന്നില്ലെന്നതാണ്.
ചെറുശ്ശേരിയിൽ നിന്നു എഴുത്തച്ഛനിലേക്കുള്ള മലയാളം കവിതയുടെ വളർച്ച മദ്ധ്യകാലത്തുനിന്നു് ആധുനികകാലത്തേക്കുള്ള വളർച്ചയായി കരുതാവുന്നതാണ്. രാവണൻ, ദുര്യോധനൻ എന്നീ നായകവിരുദ്ധസ്വഭാവം പ്രകടിപ്പിക്കുന്ന കഥാപാത്രങ്ങളെപ്പോലും തികഞ്ഞമാന്യതയോടും സംശുദ്ധിയോടും കൂടി അവതരിപ്പിക്കുകയാണ് എഴുത്തച്ഛൻ ചെയ്തത്. ആത്മീയതയും സാഹിത്യചിന്തയും ഒരേ അളവിൽ ചേർത്തായിരുന്നു എഴുത്തച്ഛന്റെ സാഹിത്യരചന. അദ്ദേഹം കഥപറയുന്നതിൽ എടുത്ത സ്വാതന്ത്ര്യമാകട്ടെ അന്നുവരെ കാണാതിരുന്ന രസങ്ങളെയും ഭാവങ്ങളെയും കവിതയിൽ അനന്യസാധാരണമായ ശൈലിയിൽ വർണ്ണിക്കുവാനും അദ്ദേഹത്തിനു സഹായകരമായി.

 ഗുരുമഠം

ശോകനാശിനി അഥവാ ചിറ്റൂർ പുഴയുടെ തീരത്തുള്ള എഴുത്തച്ചന്റെ വാസസ്ഥാനമായിരുന്നു ഗുരുമഠം.അധ്യാത്മ രാമായണത്തിന്റെ രചന ഇവിടെ വച്ചായിരുന്നു.

തുഞ്ചൻ സ്‌മാരകം

1964 ജനുവരി 15ന്‌ തുഞ്ചൻസ്‌മാരകം ഉദ്‌ഘാടനം ചെയ്യപ്പെട്ടു. എഴുത്തച്ഛന്റെ സ്‌മരണ നിലനിർത്താനായി ഇവിടെ എല്ലാവർഷവും തുഞ്ചൻദിനം ആഘോഷിക്കുന്നു. കെ.പി കേശവമേനോൻ ആയിരുന്നു ആദ്യ ചെയർമാൻ. ഇപ്പോൾ എം.ടി വാസുദേവൻ നായരാണ്‌ ചെയർമാൻ

കവി പരിചയം

നമ്മുടെ മലയാള ഭാഷക്ക് നന്മയുള്ള ഒരുപിടി കൃതികള്‍ സമ്മാനിച്ച കവികളെ നമുക്ക് ഒന്ന് പരിചയപ്പെടാം


ചങ്ങമ്പുഴ കൃഷ്ണപിള്ള

ചങ്ങമ്പുഴ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചങ്ങമ്പുഴ (വിവക്ഷകൾ) എന്ന താൾ കാണുക.ചങ്ങമ്പുഴ (വിവക്ഷകൾ)
ചങ്ങമ്പുഴ കൃഷ്ണപിള്ള
ജനനം1911, ഒക്ടോബർ 11ഇടപ്പള്ളി, എറണാകുളം
തൂലികാനാമംചങ്ങമ്പുഴ
തൊഴിൽകവി,
ദേശീയതഭാരതീയൻ
മനുഷ്യനെന്ന നിലയിലും കവിയെന്ന നിലയിലും മറ്റുള്ള മലയാളകവികളിൽനിന്നു തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്നു മഹാകവി ചങ്ങമ്പുഴ. മലയാളത്തിന്റെ ഈ പ്രിയപ്പെട്ട കവി 1911 ഒക്ടോബർ 11-ന്‌ ജനിച്ചു. ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്‌. ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. പിതാവ്‌ തെക്കേടത്തു വീട്ടിൽ നാരായണമേനോനും.

 ജീവിതരേഖ

ഇടപ്പള്ളിയിലെ ചങ്ങമ്പുഴ പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന പ്രതിമ
ഒരു നിർദ്ധനകുടുംബത്തിലെ അംഗമായിജനിച്ച ചങ്ങമ്പുഴ ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ്‌ നിർവ്വഹിച്ചത്‌. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ്‌ ഇംഗ്ലീഷ്‌ മിഡിൽ സ്കൂൾ, ആലുവാ സെന്റ് മേരീസ്‌ സ്കൂൾ, എറണാകുളം സർക്കാർ ഹൈസ്കൂൾ, സെന്റ്‌ ആൽബർട്ട്സ് സ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യയനം നടത്തി അദ്ദേഹം ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈസ്കൂൾ വിദ്യാഭ്യാസം അവസാനിച്ചകാലത്താണ്‌ അദ്ദേഹത്തിന്റെ ആത്മസുഹൃത്തും ഇടപ്പള്ളിപ്രസ്ഥാനത്തിന്റെ ജനയിതാക്കളിൽ ഒരാളും കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻപിള്ള അന്തരിച്ചത്‌. ഈ സംഭവം ചങ്ങമ്പുഴയുടെ ജീവിതത്തെ അഗാധമായി സ്പർശിച്ചു. അതിൽനിന്നുദ്ഭിന്നമായ വേദനയുടെ കണ്ണീരുറവയിൽനിന്നു പിറവിയെടുത്ത ഒരു നാടകീയ വിലാപകാവ്യമാണ്‌ 'രമണൻ'. ആ കൃതി മലയാളത്തിലെ ഒരു മഹാസംഭവമായി പരിണമിച്ചു.
എറണാകുളം മഹാരാജാസ്‌ കോളേജിലും തുടർന്നു തിരുവനന്തപുരം ആർട്ട്സ്‌ കോളേജിലും പഠിച്ച്‌ അദ്ദേഹം ഓണേഴ്സ്‌ ബിരുദം നേടി. മഹാരാജാസ്‌ കോളേജിൽ പഠിക്കുന്നകാലത്തുതന്നെ ചങ്ങമ്പുഴ ഒരനുഗ്രഹീത കവിയായിത്തീർന്നിരുന്നു. അദ്ദേഹത്തിന്റെ പല പ്രസിദ്ധ കൃതികളും അന്നു പുറത്തുവരുകയുണ്ടായി. വിദ്യാഭ്യാസകാലഘട്ടം അവസാനിക്കും മുമ്പുതന്നെ അദ്ദേഹം ശ്രീമതി ശ്രീദേവിഅമ്മയെ വിവാഹം ചെയ്‌തു. പഠനത്തിനുശേഷം ദുർവ്വഹമായ സാമ്പത്തിക ക്ലേശം നിമിത്തം യുദ്ധസേവനത്തിനുപോയി. അധികനാൾ അവിടെ തുടർന്നില്ല. രണ്ടുവർഷത്തിനു ശേഷം രാജിവെച്ചു മദിരാശിയിലെ ലാ കോളേജിൽ ച്ചേർന്നു. എങ്കിലും പഠനം മുഴുമിക്കാതെ തന്നെ നാട്ടിലേക്കുമടങ്ങി.
പിൽക്കാലത്ത്‌ ചങ്ങമ്പുഴയെ പ്രശസ്തിയുടെ കൊടുമുടിയിലേയ്ക്കു നയിച്ച പല കൃതികളും ഇക്കാലത്താണ്‌ രചിക്കപ്പെട്ടത്‌. ഇതിനിടെ മംഗളോദയം മാസികയുടെ പത്രാധിപസമിതിയംഗമായും അദ്ദേഹം സേവനമനുഷ്ഠിച്ചു. അനന്തരം അദ്ദേഹം സാഹിതീസപര്യയുമായി ഇടപ്പള്ളിയിൽ സകുടുംബം താമസിച്ചു.
ഉൽക്കണ്ഠാകുലമായ പല പരിവർത്തനങ്ങൾക്കും വിധേയമാവുകയായിരുന്നു പിന്നീടദ്ദേഹത്തിന്റെ ജീവിതം. ആദ്യം വാതരോഗവും തുടർന്നു ക്ഷയരോഗവും ആ ജീവിതത്തെ ഗ്രസിച്ചു. എന്തും സഹിച്ചും ജീവിതം ആസ്വദിക്കുവാൻ അതീവതാൽപര്യം കാണിച്ച ആ മഹാകവി മരണവുമായി അനുക്ഷണം അടുക്കുകയായിരുന്നു അപ്പോൾ. നാളുകൾ അധികം നീങ്ങിയില്ല. കേരളത്തിലെ സഹൃദയലോകത്തെയാകെ ദുഃഖത്തിലാഴ്ത്തിക്കൊണ്ട്‌, 1948 ജൂൺ 17-ആം തീയതി ഉച്ചതിരിഞ്ഞ്‌ തൃശ്ശിവപേരൂർ മംഗളോദയം നഴ്സിങ്ങ്‌ ഹോമിൽവച്ച്‌, ഈ ലോകത്തോട്‌ അദ്ദേഹം യാത്രപറഞ്ഞു. സ്വന്തം നാടായ ഇടപ്പള്ളിയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഇടപ്പള്ളിയിൽ ചങ്ങമ്പുഴ സാംസ്കാരിക സമിതി, കലാവേദി, ചങ്ങമ്പുഴ സ്മരക ഗ്രന്ഥശാല, പാർക്ക് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. വർഷം തോറും ചങ്ങമ്പുഴയുടെ ഓർമ്മക്ക് വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു പോരുന്നു.
കവിതാസമാഹാരങ്ങളും ഖണ്ഡകാവ്യങ്ങളും പരിഭാഷകളും നോവലും ഉൾപ്പെടെ അമ്പത്തിയേഴു കൃതികൾ ചങ്ങമ്പുഴ കൈരളിക്കു കാഴ്ചവച്ചിട്ടുണ്ട്‌.

] ചങ്ങമ്പുഴയുടെ കൃതികൾ

] പദ്യകൃതികൾ

 ഗദ്യകൃതികൾ

 ജാതകം

ചങ്ങമ്പുഴ എഴുതിയ ജോത്സ്യത്തെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കാതെ അതിന്റെ കയ്യെഴുത്തുപ്രതി കണ്ണൂരിലെ ജോത്സ്യപണ്ഡിതനും എഴുത്തുകാരനുമായ എടക്കാട്ട് നാരായണന്റെ കൈവശം കണ്ടെത്തിയിരുന്നു[1]. പഴയകാല ഗണിതം ഉപയോഗിച്ചാണ് 1945-ൽ അദ്ദേഹം ഈ ഗ്രന്ഥം എഴുതിയത്. ഈ പുസ്തകം പ്രസിദ്ധീകരിക്കാനായി ചങ്ങമ്പുഴ തൃശൂർ സ്വദേശിയായ ഇയ്യുണ്ണി എന്നയാളെ ഏൽപ്പിക്കുകയും അദ്ദേഹമാണ് നാരായണന് ഈ പുസ്തകം കൈമാറുകയും ചെയ്തതെന്നു കരുതുന്നു.

മലയാളം എന്ന മാതൃഭാഷ

മലയാളം നമ്മള്‍ പാടെ മറക്കാന്‍ ശ്രമിക്കുന്ന നമ്മുടെ അമ്മയായ ഭാഷ. ഇന്ന് വളരെയദികം ധുക്കിധയാണ്‌ ഇവള്‍.
എല്ലാവരും ഇംഗ്ലീഷ് ന്‍റെ പിന്നാലെ പരക്കം പയുകയല്ലേ പിന്നെ എങ്ങനെയാണു ഇവള്‍ കരയതിരിക്കുന്നത്.
പണ്ട് കവി പാടിയിട്ടുണ്ട് " മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്യന്നു പെറ്റമ്മ തന്‍ ഭാഷ താന്‍ " ഈ വരികള്‍ ഇന്ന്  നമ്മള്‍
മറക്കാന്‍ ശ്രമിക്കുന്നു .  ശേഷിക്കുന്ന മലയാളികള്‍ ആ ഭാഷയാകുന്ന അമ്മയുടെ മുഖം വികൃതമാക്കുന്നു. മലയാളം നിങ്ങള്‍
മറക്കില്ല എന്ന
                                                            പ്രധീഷയോടെ ..........................
                                                                                                                       സ്നേഹത്തോടെ .....................................
                                                                                                                                                          
                                                                                     ഞങ്ങള്‍
  
                                                                                                    അജസ്, അമല്‍ &അഖില്‍